ഒന്നാം വിഭാഗം
പുരുഷോത്തമൻ നന്പൂതിരി രണ്ടു വേളി കഴിച്ചീട്ടുണ്ട്. തോട്ടാശ്ശേരിയൽ നിന്നും വളവല്ലൂരിൽ നിന്നും.തോട്ടാശ്ശേരി വിവാഹത്തിൽ ജയന്തൻ, സുബ്രഹ്മണ്യൻ, നാരായണൻ, പുരുഷോത്തമൻ എന്നീ നാല് ഉണ്ണികളും പാർവ്വതി എന്ന കുട്ടിയുമടക്കം അഞ്ചു സന്താനങ്ങൾ. ഇവരിൽ സുബ്രഹ്മണ്യൻ, നാരായണൻ, പുരുഷോത്തമൻ എന്നിവരുടെ പില്ക്കാലചരിത്രം അജ്ഞാതമാണ്. മാവേലിയിലേക്ക് വിവാഹം കഴിച്ചുകൊടുത്ത പാർവ്വതി അന്തർജനത്തിൻ്റെ പില്ക്കാലചരിത്രവും ലഭ്യമല്ല. വളവല്ലൂർ വിവാഹത്തിൽ രാമൻ എന്ന ഒരുണ്ണി മാത്രം. ഇദ്ദേഹം ചാലക്കുടി വല്ലത്ത് വീട്ടിൽനിന്നും കല്യാണം കഴിച്ചു.