ചരിത്രത്തിലൂടെ തലമുറകളിലേക്ക്

പുരുഷോത്തമൻ നന്പൂതിരി, സുബ്രഹ്മണ്യൻ നന്പൂതിരി എന്നീ സഹോദരന്മാരാണ് അറിയപ്പെടുന്ന ചരിത്രത്തിലെ മുൻഗാമികൾ. ഇവരിൽ പുരുഷോത്തമൻ നന്പൂതിരിയെ ഒന്നാം താവഴിയായും സുബ്രഹ്മണ്യൻ നന്പൂതിരിയെ രണ്ടാം താവഴിയായും കണക്കാക്കി തലമുറകളെ പുനഃസൃഷ്ടിച്ചുനോക്കാം.

ഒന്നാം വിഭാഗം

പുരുഷോത്തമൻ നന്പൂതിരി രണ്ടു വേളി കഴിച്ചീട്ടുണ്ട്. തോട്ടാശ്ശേരിയൽ നിന്നും വളവല്ലൂരിൽ നിന്നും.തോട്ടാശ്ശേരി വിവാഹത്തിൽ ജയന്തൻ, സുബ്രഹ്മണ്യൻ, നാരായണൻ, പുരുഷോത്തമൻ എന്നീ നാല് ഉണ്ണികളും പാർവ്വതി എന്ന കുട്ടിയുമടക്കം അഞ്ചു സന്താനങ്ങൾ. ഇവരിൽ സുബ്രഹ്മണ്യൻ, നാരായണൻ, പുരുഷോത്തമൻ എന്നിവരുടെ പില്ക്കാലചരിത്രം അജ്ഞാതമാണ്. മാവേലിയിലേക്ക് വിവാഹം കഴിച്ചുകൊടുത്ത പാർവ്വതി അന്തർജനത്തിൻ്റെ പില്ക്കാലചരിത്രവും ലഭ്യമല്ല. വളവല്ലൂർ വിവാഹത്തിൽ രാമൻ എന്ന ഒരുണ്ണി മാത്രം. ഇദ്ദേഹം ചാലക്കുടി വല്ലത്ത് വീട്ടിൽനിന്നും കല്യാണം കഴിച്ചു.
പുരുഷോത്തമൻ നന്പൂതിരിയുടെ പുത്രനായ ജയന്തൻ നന്പൂതിരി മുന്ന് വേളി കഴിച്ചു. ഒന്ന് കാളത്തിമേയ്ക്കാട്ടുനിന്നും രണ്ടാമത്തേത് മാവേലിയിൽ നിന്നും മുന്നാമത്തേത് ഇർളൂർ ഭട്ടതിരി മനയിൽനിന്നും. കാളത്തിമേയ്ക്കാട് വിവാഹത്തിൽ പുരുഷോത്തമൻ എന്ന ഒരു ഉണ്ണിയും ഒരു പെൺകുട്ടിയും ഉണ്ടായി. ഈ പെൺകുട്ടിയെ ഇർളൂർ ഭട്ടതിരി മനയിലേക്ക് വിവാഹം കഴിച്ചുകൊടുത്തു. ഇതിൽ ഒരു പെൺകുട്ടിയുണ്ട്. മാവേലിയിൽ നിന്നുള്ള രണ്ടാമത്തെ വിവാഹത്തിൽ പുരുഷോത്തമൻ നന്പൂതിരിയുടെ പുത്രനായ ജയന്തൻ നന്പൂതിരിക്ക് നാരായണൻ എന്ന ഒരു ഉണ്ണിയും മൂന്ന് പെൺകുട്ടികളും സന്താനങ്ങളായി ഉണ്ട്. പെൺകുട്ടികളിൽ മൂത്തയാളെ പറവൂർ ഭട്ടതിരി ഇല്ലത്തേക്കും രണ്ടാമത്തെ കുട്ടിയെ പൂരാടത്തിലേക്കും മൂന്നാമത്തെകുട്ടിയെ മംഗലത്ത് മനയിലേക്കും വിവാഹം കഴിച്ചുകൊടുത്തു. പറവൂർ ഭട്ടതിരി വിവാഹത്തിലെ പില്ക്കാലചരിത്രം ലഭ്യമല്ല. പൂരാടം വിവാഹത്തിൽ ഒരു പെൺകുട്ടിയും മംഗലം വിവാഹത്തിൽ ഒരു ഉണ്ണിയും (വാമനൻ) സന്താനങ്ങൾ. ഇർളൂർ ഭട്ടതിരി മനയിൽനിന്നുള്ള മുന്നാമത്തെ വിവാഹത്തിൽ ജയന്തൻ ... എന്ന ഒരുണ്ണിയും ദേവസേന എന്ന ഒരു കുട്ടിയും സന്താനങ്ങൾ. ജയന്തൻ നന്പൂതിരി വെള്ള്യാട് മനയിൽനിന്നും വിവാഹം ചെയ്തു. നാരായണൻ എന്ന ഒരുണ്ണിയും നളിനി (കപ്ളിങ്ങാട്), ലീല (വെള്ളൂർ) എന്നീ കട്ടികളും സന്താനങ്ങൾ. രായില്യം മനയിലേക്ക് വിവാഹം കഴിച്ചുകൊടുത്ത ദേവസേന അന്തർജനത്തിന് ശ്രീകുമാരൻ, ജയചന്ദ്രൻ എന്നീ രണ്ടുണ്ണികൾ.
ലീലയെ പിറവം വെള്ളൂർ മനയിലേക്ക് വിവാഹം കഴിച്ചുകൊടുത്തു. രജിത, സജിത, സരിത, റജീഷ് എന്നീ നാലുകുട്ടികൾ. രജിതയെ ഉണ്ണികൃഷ്ണൻ വിവാഹം കഴിച്ചു. ദേവിക, ഗോപിക, വന്ദന എന്നീ മൂന്നു കുട്ടികൾ. ദേവികയെ ശ്രീദാസ് വിവാഹം കഴിച്ചിരിക്കുന്നു. സജിതയെ നാരായണൻ വിവാഹം ചെയ്തു, ഗായത്രി, ഐശ്വര്യ, ദേവനാരായണൻ എന്നീ മൂന്നു കുട്ടികൾ. സരിതയെ കൃഷ്ണകുമാർ വിവാഹം ചെയ്തു അക്ഷയ്, അനഘ എന്നീ രണ്ടു കുട്ടികൾ. റജീഷ് ശ്രീജയെ വിവാഹം ചെയ്തു. ദേവനന്ദ മകൾ. നളിനിയെ കപ്ളിങ്ങാട് വാസുദേവൻ നന്പൂതിരി വിവാഹം ചെയ്തു. കല, നാരായണൻ എന്നീ രണ്ടു കുട്ടികൾ. കലയെ അരിത്തോട്ടം സുരേഷ് വിവാഹം’ ചെയ്തിരിക്കുന്നു.പാർവതി വേദിക എന്നീ രണ്ടു കുട്ടികൾ. നാരായണൻ അന്പഴക്കാട്ട് ശ്രീദേവിയെ വിവാഹം കഴിച്ചു. ജിഷ്ണു ഏക മകൻ.

ജയന്തൻ നന്പൂതിരി കൊല്ലം 1113 ൽ അന്തരിച്ചു.
കാളത്തിമേയ്ക്കാട്ട് മരുമകനായ പുരുഷോത്തമൻ നന്പൂതിരി രണ്ടു വിവാഹം കഴിച്ചു. നെടുംപിള്ളിയിൽ നിന്നും മംഗലത്തുനിന്നും.നെടുംപിള്ളി വേളിയിൽ നാല് ഉണ്ണികൾ. ജയന്തൻ, പരമേശ്വരൻ, പുരുഷോത്തമൻ, നാരായണൻ എന്നിവരാണവർ.മംഗലം വിവാഹത്തിൽ ജീവിച്ചിരിക്കുന്ന കുട്ടികളില്ല. ജയന്തൻ നന്പൂതിരി കാളത്തിമേയ്ക്കാട്ട് നിന്നും വിവാഹം കഴിച്ചു. പുരുഷോത്തമൻ, പരമേശ്വരൻ എന്നീ ഉണ്ണികളും, ആര്യ (വടശ്ശേരി), ലീല (ഏർണ്ണൂർ), നിർമ്മല (അന്പഴക്കാട്) എന്നീ പെൺകുട്ടികളും കൂടി അഞ്ചു സന്താനങ്ങൾ. ഇവരെല്ലാവരും നമ്മോടൊപ്പമുണ്ട്.
ആര്യ വടശ്ശേരിയിലേക്ക് വിവാഹം ചെയ്യപ്പെട്ടു. ബിന്ദു, സിന്ധു എന്നീ രണ്ടു കുട്ടികൾ. സിന്ധുവിനെ മാടവന പരമേശ്വരൻ വിവാഹം ചെയ്തു. ഭദ്ര, ഭരത് എന്നീ രണ്ടു കുട്ടികൾ. ബിന്ദുവിനെ ശ്രീകുമാർ പാറ മന വിവാഹം ചെയ്തു. ഗംഗ മകൾ. പുരുഷോത്തമൻ നന്പൂതിരി ഉഷയെ (പടപ്പ മന) യെ വിവാഹം കഴിച്ചു. ചിത്ര ഏക സന്താനം. ചിത്രയെ ആലക്കാട്ട് രവീഷ് വിവാഹംകഴിച്ചു. നിരജ്ഞൻ, ആര്യ എന്നീ രണ്ടു കുട്ടികൾ. പരമേശ്വരൻ നന്പൂതിരി മറ്റപ്പിള്ളിയിൽനിന്ന് ലതയെ വിവാഹം കഴിച്ചു.കീർത്തന ഏകസന്താനം. ലീലയെ ഏർണ്ണൂർ ദാമോദരൻ നന്പൂതിരി വിവാഹം കഴിച്ചു. പ്രസാദ് , പ്രീത എന്നീ രണ്ടുകുട്ടികൾ. പ്രസാദ് രജുലയെ വിവാഹം ചെയ്തിരിക്കുന്നു. അച്യുത്, അഞ്ചു എന്നീ രണ്ടുകുട്ടികൾ. പ്രീത അരുണിനെ വിവാഹം ചെയ്തിരിക്കുന്നു. കൃഷ്ണകുമാർ, രാംകുമാർ എന്നീ രണ്ടു സന്താനങ്ങൾ. നിർമ്മലയെ അന്പഴക്കാട്ട് നാരായണൻ വിവാഹം കഴിച്ചിരിക്കുന്നു. ഹൃദ്യ ഏകസന്താനം. പരമേശ്വരൻ നന്പൂതിരി പട്ടന്തേയത്തുനിന്ന് വേളികഴിച്ചു. ദേവകി (വെള്ളേക്കോടത്ത്) ,പാർവ്വതി (പാറയ്ക്കൽ), ശ്രീദേവി (അടിക) എന്നീ പെൺകുട്ടികളും പുരുഷോത്തമൻ എന്ന ഉണ്ണിയും സന്താനങ്ങൾ. ഇവരും നമ്മോടൊപ്പമുണ്ട്.
ദേവിയെ വിജയൻ നന്പൂതിരി വള്ളേക്കുടം വിവാഹം കഴിച്ചു. നയജിവ് , വിപിൻ എന്നീ രണ്ടു കുട്ടികൾ. നയജിവ് ദിവ്യയെ വിവാഹം ചെയ്തിരിക്കുന്നു. അഭിജിത്ത്,അദ്വൈത് എന്നീ രണ്ടു കുട്ടികൾ. പുരുഷോത്തമൻ നന്പൂതിരി അടിമന ശശികലാദേവിയെ വേളികഴിച്ചു. പ്രിയ , പ്രവീൺ എന്നീ രണ്ടു സന്താനങ്ങൾ. പ്രിയയെ നീലമന മിഥുൻ കുമാർ വിവാഹം കഴിച്ചു. മയൂഖ ഏക മകൾ. രാധയെ പാല പാറയ്ക്കൽ രാമൻ നന്പൂതിരി വിവാഹം ചെയ്തു. രശ്മി, രേഖ, രഘു എന്നീ മൂന്നു കുട്ടികൾ. രശ്മിയെ ഓശ്ശേരിൽ ദിലീപ് വിവാഹം കഴിച്ചു. ഹരിഗോവിന്ദ്, ഋഷികേശ് എന്നീ രണ്ടു കുട്ടികൾ. രേഖയെ ഏർളിയൂർ ശ്രീകാന്ത് വിവാഹം ചെയ്തു. കൃഷ്ണ, ഗൗരി എന്നീ രണ്ടു കുട്ടികൾ. രഘു ദിവ്യയെ വേളികഴിച്ചിരിക്കുന്നു. നിള ഏക സന്താനം. ശ്രീദേവിയെ അടിമന ഗോപാലകൃഷ്ണൻ നന്പൂതിരി വിവാഹം കഴിച്ചിരിക്കുന്നു. ശ്രീജ, ശ്രീജിത്ത് എന്നീ രണ്ടു കുട്ടികൾ. ശ്രീജയെ മുല്ലപ്പിള്ളി ഉണ്ണികൃഷ്ണൻ വിവാഹംകഴിച്ചു. കൃഷ്ണജ, നീരജ എന്നീ രണ്ടുകുട്ടികൾ.
പുരുഷോത്തമൻ നന്പൂതിരി പൂരാടത്ത് നിന്നും വിവാഹം ചെയ്തു. പുരുഷോത്തമൻ, ഈശാനൻ എന്നീ ഉണ്ണികളും, ഉമ (തൊറാല്ലൂർ),സുധ (പഴങ്ങാംപറന്പ്) എന്നീ കുട്ടികളും സന്താനങ്ങൾ. ഇവരെല്ലാവരും നമ്മോടൊപ്പമുണ്ട്.
പുരുഷോത്തമൻ നന്പൂതിരി മായയെ വിവാഹം ചെയ്തു. അപർണ്ണ ഏക മകൾ. ഈശാനൻ നന്പൂതിരി ഉഷയെ വിവാഹം ചെയ്തു. അനഘ, അഖില എന്നീ രണ്ടു കുട്ടികൾ. ഉമ തുറനെല്ലൂർ മുരളീധരൻ നന്പൂതിരിയെ വിവാഹം കഴിച്ചു. ധന്യശ്രീ, അനുപമ എന്നീ രണ്ടു കുട്ടികൾ. ശ്രീജിത്ത് ധന്യശ്രീയെ വിവാഹം ചെയ്തു. ശ്രേയ മകൾ. അനുപമയെ പ്രശാന്ത് വിവാഹം ചെയ്തിരിക്കുന്നു. നന്ദിത മകൾ. സുധ പഴങ്ങാംപറന്പ് നാരായണൻ നന്പൂതിരിയെ വിവാഹം ചെയ്തു. ചിത്ര, അഭിജിത്ത് എന്നീ രണ്ടു കുട്ടികൾ. ചിത്രയെ കിരൺ കിള്ളിമംഗലം വിവാഹം കഴിച്ചിരിക്കുന്നു.
നാരായണൻ നന്പൂതിരി വടക്കേടത്തുനിന്നും വിവാഹം ചെയ്തു. സതീശ്, സുരേഷ് എന്നീ രണ്ട് ഉണ്ണികൾ.
സതീശ് കിഴിയേടം ബിന്ദുവിനെ വിവാഹം ചെയ്തിരിക്കുന്നു. സനൂപ് ഏക മകൻ. സുരേഷ് സന്ധ്യയെ വിവാഹം ചെയ്തിരിക്കുന്നു. സാന്ദ്ര, സന്ദീപ് എന്നീ രണ്ടു കുട്ടികൾ
കാളത്തിമേയ്ക്കാട്ട് മരുമകനായ പുരുഷോത്തമൻ നന്പൂതിരി 1114 ൽ മരിച്ചു.
മാവേലി മരുമകനായ നാരായണൻ നന്പൂതിരി വടക്കേടത്തുനിന്നും വിവാഹം ചെയ്തു. ജയന്തൻ, നീലകണ്ഠൻ, നാരായണൻ, പുരുഷോത്തമൻ എന്നീ നാല് ഉണ്ണികളും രാധ (കൊറ്റംപിള്ളി), രമണി (മഞ്ചിറ) എന്നീ രണ്ട് കുട്ടികളും സന്താനങ്ങൾ. ഇവരെല്ലാവരും നമ്മോടൊപ്പമുണ്ട്.
ജയന്തൻ നന്പൂതിരി ജയയെ (കാലടി മന) വിവാഹം ചെയ്തിരിക്കുന്നു. ജതീഷ്, ജിഷ എന്നീ രണ്ടു കുട്ടികൾ. ജതീഷ് വെള്ളാംപറന്പ് സീമയെ വിവാഹം കഴിച്ചിരിക്കുന്നു. ഐശ്വര്യ അനുരാഗ് എന്നീ രണ്ടു കുട്ടികൾ. ജിഷ കുഴിയടി ദുർഗ്ഗേഷിനെ വേളികഴിച്ചു. ധാര,താര എന്നീ കുട്ടികൾ.
നീലകണ്ഠൻ നന്പൂതിരി സരളയെ വിവാഹം ചെയ്തിരിക്കുന്നു. നിസാദ്, നിസ, നിഷ എന്നീ മൂന്നു കുട്ടികൾ. നിസാദ് മാടന്പ് ഗീതയെ വേളി കഴിച്ചിരിക്കുന്നു. ശ്രുതി മകൾ. നിസയെ കാപ്ര അച്ചുതൻ വിവാഹം കഴിച്ചിരിക്കുന്നു. കൃഷ്ണപ്രസാദ് മകൻ. നിഷയെ പുതുക്കുടി ഉണ്ണികൃഷ്ണൻ വിവാഹം കഴിച്ചിരിക്കുന്നു. ശ്രുതി മകൾ.
നാരായണൻ നന്പൂതിരി ആര്യയെ വിവാഹം കഴിച്ചു. നന്ദു, നിധിഷ എന്നീ രണ്ടു കുട്ടികൾ.
പുരുഷോത്തമൻ നന്പൂതിരി സുമയെ വിവാഹം കഴിച്ചു. വിഷ്ണു, ഹരിഗോവിന്ദ് എന്നീ രണ്ടു കുട്ടികൾ. രാധയെ കൊറ്റംപിള്ളി മനയിലേക്ക് വിവാഹം ചെയ്തു കൊടുത്തു. രാജേഷ്, രേഖ എന്നീ കുട്ടികൾ. രാജേഷ് ധന്യയെ (കാവുംപുറം) വേളി കഴിച്ചിരിക്കുന്നു. രേഖയെ വെങ്കിടേഷ് വിവാഹം കഴിച്ചിരിക്കുന്നു.
രമണിയെ മഞ്ചിറ ഉണ്ണികൃഷ്ണൻ വിവാഹം ചെയ്തു. കൃഷ്ണപ്രസാദ് മകൻ. കൃഷ്ണപ്രസാദ് രേഷ്മയെ വിവാഹം കഴിച്ചിരിക്കുന്നു.

രണ്ടാം വിഭാഗം

സുബ്രഹ്മണ്യൻ നന്പൂതിരി നെടുംപിള്ളിയിൽനിന്ന് വേളികഴിച്ചു. പുരുഷോത്തമൻ എന്ന ഒരുണ്ണിയും അഞ്ചു പെൺ കുട്ടികളുമുണ്ടായി.പെൺ കുട്ടികളെ യഥാക്രമം പട്ടന്തേയം, മാവിലശ്ശേരി, കാളത്തിമേക്കാട്, വളവല്ലൂർ, പിണക്കാമിറ്റം എന്നിവിടങ്ങളിലേക്ക് വിവാഹം കഴിച്ചുകൊടുത്തു. പട്ടന്തേയം വിവാഹത്തിൽ അഷ്ടമൂർത്തി, സുബ്രഹ്മണ്യൻ, നാരായണൻ എന്നീ ഉണ്ണികളും മൂന്ന് പെൺകുട്ടികളും സന്താനങ്ങൾ. പെൺകുട്ടികളെ യഥാക്രമം പെരുന്തടി, ആറ്റുപുറം, ഒറവൻകര എന്നിവിടങ്ങളിലേക്ക് വിവാഹം കഴിച്ചുകൊടുത്തിരിക്കുന്നു. മാവിലശ്ശേരി വിവാഹത്തിൽ രണ്ട് ഉണ്ണികൾ. ഒരാൾ സുബ്രഹ്മണ്യൻ. രണ്ടാമത്തെയാളെപ്പറ്റി വിവരങ്ങളില്ല. കാളത്തിമേക്കാട് വിവാഹത്തിൽ നാരായണൻ എന്ന ഒരുണ്ണിയും മൂന്ന് പെൺകുട്ടികളും സന്താനങ്ങൾ. പെൺകുട്ടികളെ യഥാക്രമം മരുതൂർ (ശ്രീദേവി), പ്ളാപ്പിള്ളി, കാട്ടിൽ ഭട്ടതിരി എന്നിവിടങ്ങളിലേക്ക് വിവാഹം കഴിച്ചുകൊടുത്തിരിക്കുന്നു. വളവല്ലൂർ, പിണക്കാമിറ്റം വിവാഹങ്ങളിൽ കുട്ടികളില്ലെന്നാണ് അറിവ്. പുരുഷോത്തമൻ നന്പൂതിരി ആറു വേളി കഴിച്ചീട്ടുണ്ട്. അവ യഥാക്രമം മാവിലശ്ശേരി, വളവല്ലൂർ, പറവൂർ ഭട്ടതിരി, നാഗഞ്ചേരി, തോട്ടാശ്ശേരി, പാടിവട്ടം എന്നിവിടങ്ങളിൽ നിന്നുമാണ്. മാവിലശ്ശേരി വിവാഹത്തിൽ സുബ്രഹ്മണ്യൻ, പുരുഷോത്തമൻ ,നീലകണ്ഠൻ എന്നീ മൂന്ന് ഉണ്ണികൾ. പുരുഷോത്തമൻ നന്പൂതിരി കാളത്തിമേയ്ക്കാട്ട് നിന്നും വിവാഹം കഴിച്ചു. പുരുഷോത്തമൻ, ഉണ്ണികൃഷ്ണൻ, ജയൻ, ശ്രീദേവി, രമ, ജയ എന്നീ കുട്ടികൾ. എല്ലാവരും ഇന്നുണ്ട്.
പുരുഷോത്തമൻ നന്പൂതിരിയുടെ മകളായ അഞ്ജനയെ ഏർളിയൂർ അരുൺ വേളികഴിച്ചു. അനന്യ, അനവദ്യ, അരുണിമ എന്നീ മൂന്നു മക്കൾ. അർച്ചനയെ കാടമറുക് ഉണ്ണി വേളികഴിച്ചിരിക്കുന്നു. ദേവവൃദ്ധ് മകൻ. ഉണ്ണികൃഷ്ണൻ നന്പൂതിരി വിവാഹിതനല്ല. ജയൻ നന്പൂതിരി മാലതിയെ വിവാഹം ചെയ്തിരിക്കുന്നു. ദേവാംഗന മകൾ. ശ്രീദേവിയെ തിരുത്തിയാഴത്തിലേയ്ക്ക് വിവാഹം ചെയ്തിരിക്കുന്നു. ശ്രീനി, ധന്യ, ദിവ്യ എന്നീ മൂന്നു കുട്ടികൾ. ശ്രീനി വിവാഹം കഴിച്ചിരിക്കുന്നത് കാപ്പയൂരിൽ നിന്ന് രശ്മിയെയാണ്. അനിരുദ്ധ് മകൻ. ധന്യയെ സുനിൽ മാപ്രാംപിള്ളി വിവാഹം കഴിച്ചിരിക്കുന്നു. ലക്ഷ്മിശ്രീ മകൾ. ദിവ്യയെ സന്തോഷ് കോവൂർ വിവാഹം കഴിച്ചിരിക്കുന്നു. അതിദി മകൾ. പുരുഷോത്തമൻ നന്പൂതിരിയുടെ മകളായ ജയശ്രീയെ കാരമംഗലം കൃഷ്ണൻ നന്പൂതിരി വിവാഹം കഴിച്ചു. കൃഷ്ണൻ തോട്ടാമിറ്റത്തിൻറെയും രമയുടെയും മക്കളായ കണ്ണൻ, അരുൺ എന്നിവരിൽ കണ്ണൻ ശ്രീപ്രിയയെ വിവാഹം ചെയ്തിരിക്കുന്നു. ഗൗരാങ്കി മകൾ. അരുൺ അരുണയെ വിവാഹം ചെയ്തിരിക്കുന്നു.
നീലകണ്ഠൻ നന്പൂതിരി ചാലക്കുടിയിൽ നിന്ന് കല്യാണം കഴിച്ചു. സുബ്രഹ്മണ്യൻ നന്പൂതിരി കീഴില്ലത്തുനിന്ന് വേളി കഴിച്ചു. പുരുഷോത്തമൻ, നാരായണൻ, സുഭദ്ര, ലീല, സാവിത്രി, രാജേശ്വരി എന്നീ സന്താനങ്ങൾ.
പുരുഷോത്തമൻ നന്പൂതിരി ഗീതയെ (കാരേക്കാട്) വിവാഹം കഴിച്ചു. രാജേഷ്, സജീഷ് എന്ന രണ്ടുണ്ണികൾ. നാരായണൻ നന്പൂതിരി കുമാരിയെ വിവാഹം കഴിച്ചിരിക്കുന്നു. ശ്രീകാന്ത്, സംഗീത എന്നീ രണ്ടു കുട്ടികൾ. ശ്രീകാന്ത് വിദ്യയെ വിവാഹം ചെയ്തു. ശ്രീ രാജ് , ശ്രീരാഗ് എന്നീ കുട്ടികൾ. സംഗീതയെ ഇണ്ടംതുരുത്തി ഹരി വേളികഴിച്ചു. വിവേക്, വേദ എന്നീ കുട്ടികൾ. സാവിത്രിയെ അങ്ങാടിപ്പുറം വെള്ളൂർമനയിൽ ആദിത്യൻ നന്പൂതിരി വിവാഹം കഴിച്ചിരിക്കുന്നു. സന്ധ്യ, സന്ദീപ് എന്നീ കുട്ടികൾ. സന്ധ്യയെ തിരുവല്ല മംഗലം മാധവൻ വിവാഹം കഴിച്ചിരിക്കുന്നു. സാവിത്രി, ഗായത്രി എന്നീ രണ്ടു കുട്ടികൾ. രാജേശ്വരിക്ക് ശ്രീജ, ശ്രീനി, ശ്രീനാഥ് എന്നീമൂന്നു കുട്ടികൾ. ശ്രീജയെ അജിത്തിപോറ്റി വിവാഹം കഴിച്ചിരിക്കുന്നു. കൃഷ്ണേന്ദു, കൃഷ്ണപ്രിയ, കൃഷ്ണവേണി എന്നീ മൂന്നു പെൺകുട്ടികൾ.ശ്രീനാഥ് അന്പിളിയെ വിവാഹം ചെയ്തു. അനന്യ, ആവണി, അനിരുദ്ധ് എന്നീ മൂന്നു കുട്ടികൾ.ശ്രീനി കൃഷ്ണയെ വിവാഹം കഴിച്ചിരിക്കുന്നു. ദീക്ഷിത്, ദക്ഷ എന്നീ കുട്ടികൾ. ഇടപ്പിള്ളി ശ്രീദേവിക്ക് സതി, വാസുദേവൻ, സാവിത്രി, ഉണ്ണികൃഷ്ണൻ, നാരായണൻ, ബിന്ദു എന്നീ കുട്ടികൾ.
വളവല്ലൂർ വിവാഹത്തിൽ കുട്ടികളില്ല.
പറവൂർ ഭട്ടതിരി വിവാഹത്തിൽ ജയന്തൻ എന്ന ഒരുണ്ണിയും മാങ്കുളത്തേക്ക് വിവാഹംചെയ്ത നങ്ങേമയും സന്താനങ്ങൾ.ജയന്തൻ നന്പൂതിരി കിളിമാനൂർകോവിലകത്തുനിന്ന് വിവാഹം ചെയ്തു. രാജു, രോഹിത് എന്നീ കുട്ടികൾ. നങ്ങേമക്ക് വേണു എന്ന ഒരുണ്ണി. ജയന്തൻ നന്പൂതിരി കിളിമാനൂർ കോവിലകത്തുനിന്ന് വിവാഹം ചെയ്തു. രാജു, രോഹിത് എന്നീ രണ്ടു കുട്ടികൾ. രാജു പത്മയെ വിവാഹം കഴിച്ചു. വിഹാൻ, പേരിടാത്ത പെൺകുട്ടിയും സന്താനങ്ങൾ. രോഹിത് പാർവതിയെ വിവാഹം കഴിച്ചിരിക്കുന്നു
നാഗഞ്ചേരി വിവാഹത്തിൽ മാങ്കുളത്തിലേക്ക് കൊടുത്ത താത്രി ഏക സന്താനം. താത്രിക്ക് മോഹനൻ, പുരുഷോത്തമൻ, ഹരി, വിജയൻ, ഉണ്ണി എന്നിങ്ങനെ അഞ്ചു ഉണ്ണികൾ. തോട്ടാശ്ശേരി വിവാഹത്തിൽ കൃഷ്ണൻ, വാമനൻ എന്നീ ഉണ്ണികളും വെതിര മനയിലേക്ക് വിവാഹം കഴിച്ചുകൊടുത്ത ഗംഗ അന്തർജനവും സന്താനങ്ങൾ. കൃഷ്ണൻ നന്പൂതിരി കാഞ്ഞാട്ടുനിന്ന് വിവാഹം കഴിച്ചു. സുനിൽ, സുധ (ചേറന്പറ്റ),സുമ (തൊറാല്ലൂർ), ശുഭ (കൊരട്ടിക്കര) എന്നീ നാലു സന്താനങ്ങൾ. വാമനൻ നന്പൂതിരിക്ക് മനു, നിമേഷ് എന്നീ രണ്ടുണ്ണികൾ.
സുനിൽ താമരപ്പിള്ളി സിന്ധുവിനെ വേളികഴിച്ചു. സാന്ദ്ര , സാരംഗ് എന്നീ കുട്ടികൾ ചേറന്പറ്റ നാരായണൻ ഭട്ടതിരിപ്പാട് സുധയെ വിവാഹം കഴിച്ചിരിക്കുന്നു. വിഷ്ണു, പാർവതി എന്നീ രണ്ടു മക്കൾ. സുമയെ തുറനെല്ലൂർ രവീന്ദ്രനാഥ് വിവാഹം കഴിച്ചിരിക്കുന്നു.നന്ദന, ദേവിക എന്നീ കുട്ടികൾ. ശുഭയെ വിവാഹം കഴിച്ചിരിക്കുന്നത് കൊരട്ടിക്കര ഹരിയാണ്. മാളവിക, ദേവസേന എന്നീ രണ്ടു കുട്ടികൾ. വാമനൻ നന്പൂതിരിയുടെ മകനായ മനു വന്ദനയെ വിവാഹം ചെയ്തു. ഗൗരി മകൾ. നിമേഷ് രാധികയെ വിവാഹം ചെ്തിരിക്കുന്നു. സിദ്ധാർത്ഥ് മകൻ.
ഗംഗ അന്തർജനത്തിന് ഒരു കുട്ടിയും നന്ദനൻ, സുബ്രഹ്മണ്യൻ എന്നിങ്ങനെ രണ്ട്ഉണ്ണികൾ.
പാടിവട്ടം വിവാഹത്തിൽ കുട്ടികളില്ല.
പുരുഷോത്തമൻ , സുബ്രഹ്മണ്യൻ സഹോദരന്മാർക്ക് മറ്റപ്പിള്ളിയിലേക്കി വിവാഹം ചെയ്തു കൊടുത്ത ദേവസേന എന്നൊരു സഹോദരി ഉണ്ടായിരുന്നു. ഇവരുടെ മകളെ കോശ്ശേരിയിലേക്ക് കൊടുത്തിരിക്കുന്നു.

maruthurmana.com © 2023 | All Rights Reserved | Designed By Jagathy K S.